Advertisement

മഹാരാഷ്ട്രയിൽ വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ

April 10, 2021
Google News 1 minute Read

മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

കൊവിഡ് വാക്‌സിൻ ക്ഷാമത്തിൽ വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡാണ് പ്രദർശിപ്പിച്ചത്. ഇത് വിവാദമായതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയെ മന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. മഹാരാഷ്ട്രയുടെ പക്കൽ 15.63 ലക്ഷം വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Story Highlights: Maharashtra govt, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here