Advertisement

ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; നിയമന യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

April 11, 2021
0 minutes Read

ബന്ധു നിയമനമെന്ന് ലോകായുക്ത കണ്ടെത്തിയ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍. നിയമന യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. 2016 ഓഗസ്റ്റ് ഒന്‍പതാം തിയതിയാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്.

കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ.ടി. അദീബിനെ നിയമിക്കുന്നതിന് നിയമന യോഗ്യതയില്‍ ഇളവ് വരുത്താനാണ് അനുമതി നല്‍കിയത്.

അതേസമയം, കെ.ടി. ജലീലിന്റെയും സ്പീക്കറുടെയും വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top