Advertisement

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നിറം മാറുന്ന തടാകം ‘ജിയുഷൈഗോ’

April 11, 2021
2 minutes Read

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ടൂറിസ്റ്റ് ടെസ്റ്റിനേഷനാണ് ജിയുഷൈഗോ ദേശീയ ഉദ്യാനം. തെക്കുപടിഞ്ഞാറൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയ ഉദ്യാനം ടിബറ്റൻ പീഠഭൂമിയിലെ ഒരു താഴ്വരയാണ്. നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ടെങ്കിലും ഈ പ്രദേശത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് കണ്ണാടി പോലെ തിളങ്ങുന്ന ഒരു തടാകമാണ്. തടാകത്തിന്റെ അടിത്തട്ട് വരെ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നു.

ചുറ്റുമുള്ള മരങ്ങളിൽ നിന്നും വീഴുന്ന പൂക്കളാൽ നിറഞ്ഞിരിക്കും സദാസമയവും ഈ തടാകം. തടാകത്തിന്റെ ആഴം 16 അടിയാണ്. തടാകക്കരയിൽ നിന്നാൽ ഈ 16 അടി താഴ്‌ചയിലുള്ള എല്ലാ കാഴ്‌ചയും വ്യക്തമായി കാണാം. തടാകത്തിന്റെ മറ്റൊരു പ്രത്യേകത നിറം മാറും എന്നതാണ്. നോക്കി നിൽക്കുമ്പോൾ തന്നെ പലനിറങ്ങളിൽ തടാകം കാണാം. മഞ്ഞ, പച്ച, ഇരുണ്ട ജേഡ് മുതൽ ഇളം ടർക്കോയ്സ് നിറത്തിലാകും ഈ അത്ഭുത തടാകം. വെള്ളം നീല നിറത്തിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്.

അഞ്ച് പുഷ്പങ്ങളുടെ തടാകത്തിനരികിലായി ഉള്ള തടാകങ്ങൾ ഇടയ്ക്കിടെ ഉരുകുകയും വരണ്ടു പോവുകയും ചെയ്യുമ്പോൾ, തടാകത്തിലെ ജലനിരപ്പ് കുറയാറില്ല. തണുപ്പുകാലത്ത് ചുറ്റുമുള്ള പർവതങ്ങളെല്ലാം മഞ്ഞുമൂടി തണുത്തുറഞ്ഞു കിടക്കുമ്പോൾ ഈ തടാകത്തിലെ വെള്ളം മാത്രം മരവിക്കില്ല. ഇത് ഒരു പുണ്യ തടാകമായിട്ടാണ് പ്രദേശ വാസികൾ കരുതുന്നതെങ്കിലും ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട്. വെള്ളത്തിൽ കുമ്മായം, കാൽസ്യം കാർബണേറ്റ്, മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, വെള്ളത്തിനടിയിലുള്ള ചൂടുള്ള നീരുറവ തടാകത്തിലേക്ക് ഒഴുകുന്നു. അതിനാൽ തടാകം മരവിക്കുന്നില്ല.

വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളെയും മൃഗങ്ങളെയും ഇവിടെ കാണാനാകും. പ്രകൃതിയെ കഴിയുന്നിടത്തോളം സംരക്ഷിക്കുകയാണ് ജിയുഷൈഗോ നേച്ചർ റിസർവ് ലക്ഷ്യമിടുന്നത്.

Read Also : നിറക്കാഴ്ചയുടെ വസന്തമൊരുക്കി കശ്മീരിൽ ടുലിപ് ഉദ്യാനം തുറന്നു

Story Highlights: Five Flower Lake Jiuzhaigou national park, Multi colored under water landscape China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top