നിറക്കാഴ്ചയുടെ വസന്തമൊരുക്കി കശ്മീരിൽ ടുലിപ് ഉദ്യാനം തുറന്നു

സഞ്ചാരികൾക്ക് നിറക്കാഴ്‌ചയൊരുക്കി ശ്രീനഗറിലെ ടുലിപ് ഉദ്യാനം വീണ്ടും തുറന്നു. ദാൽ തടാകത്തോട് ചേർന്ന് സബർവാൻ പർവതനിരകളുടെ താഴ്വരയിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം നിലകൊള്ളുന്നത്. കഴിഞ്ഞവർഷം കൊവിഡ് കാരണം ഉദ്യാനം തുറന്നിരുന്നില്ല.
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. തെർമൽ സ്കാനറുകളും സാനിറ്ററൈസുകളും ഒരുക്കിയിട്ടുണ്ട്.
30 ഏക്കർ വിസ്തൃതിയിൽ 2006 ലാണ് ഉദ്യാനം നിർമ്മിക്കുന്നത്. 65 ലധികം ഇനങ്ങളിലായി 15 ടുലിപ് ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഹയാസിന്ത്സിസ്, റാനുൻകുലസ്, ഡാഫോഡിൽസ് തുടങ്ങിയ ചെടികളും സന്ദർശകർക്ക് നിറകാഴ്ചയൊരുക്കുന്നു.
പ്രത്യേകം തയ്യാറാക്കിയ കൂടങ്ങളിൽ ശരത്കാലത്ത് നട്ടുവളർത്തുന്ന ചെടികൾ വസന്തകാലത്താണ് പൂത്തുതുടങ്ങുക. ഒരു മാസമാണ് പൂക്കൾ ചന്തം ചാർത്തുക. എല്ലാ വർഷവും മാർച്ച് മധ്യത്തോടെയാണ് സഞ്ചാരികൾക്ക് തുറന്നുകൊടുക്കാറ് പൂക്കൾ തീരുന്നതോടെ ഉദ്യാനവും അടക്കും. ഏപ്രിൽ 5 മുതൽ 15 വരെ ആഘോഷിക്കപ്പെടുന്ന ടുലിപ് ഫെസ്റ്റിവലിന് നിരവധി പേരാണ് എത്താറ്.
Read Also : മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതം, കാഴ്‌ചയിൽ അത്യാകർഷണം ഉളവാക്കുന്ന ഏഴ് നിറത്തിലുള്ള മൺപാളികൾ
Story Highlights- Asia’s Largest Tulip Garden Opens For Public, Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here