ഡൽഹിയിൽ വീണ്ടും പതിനായിരം കടന്ന് കൊവിഡ് കേസുകൾ

delhi covid cases crossed 10 thousand

ഡൽഹിയിൽ വീണ്ടും പതിനായിരം കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിൽ 10,774 പുതിയ കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു.

മാസ്‌ക് ധരിക്കാതെ ഒരുകാരണവശാലും വീടിന് പുറത്തേക്ക് പോകരുതെന്ന് കേജ്രിവാൾ ജനങ്ങളോട് പറഞ്ഞു. ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കില്ലെന്ന സൂചനയും മുഖ്യമന്ത്രി നൽകി. ആശുപത്രി സിസ്റ്റം അവതാളത്തിലായാൽ മാത്രമേ ലോക്ക്ഡൗൺ ഉണ്ടാകൂയെന്നും കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ ഉത്തമ പരിഹാരമാർഗമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കേജ്രിവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിചെ 1,52,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,33,58,805 ആയി. 1,69,275 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights: delhi covid cases crossed 10 thousand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top