‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിലേക്ക് ; റിലീസ് തീയതി പുറത്തുവിട്ടു

മമ്മൂട്ടി നായകനായെത്തിയ മികച്ച തിയറ്റർ വിജയമായി മാറിയ ദി പ്രീസ്റ്റ് ആമസോൺ പ്രൈമിലേക്ക്. ചിത്രത്തിന്റെ ഡിജിറ്റൽ റേറ്റ് വമ്പൻ തുകയ്ക്കാണ് പ്രൈം സ്വന്തമാക്കിയത്. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കം ലോകത്താകമാനമുള്ള ആമസോൺ പ്രൈം പ്രേക്ഷകർക്ക് ദി പ്രീസ്റ്റ് ആസ്വദിക്കാനാകും.
നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ദി പ്രീസ്റ്റ്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരന്നു.
Read Also : ‘ദ പ്രീസ്റ്റ്’ ഒരു പുരോഹിതന്റെ കുറ്റാന്വേഷണം ഹോളിവുഡ് സ്‌റ്റൈലിൽ എടുത്ത മലയാളം സിനിമ; റിവ്യു
Story Highlights: Mammootty Starrer The Priest to release on Amazon prime video – April 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here