ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണിക്ക് വൻ തുക പിഴ

ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം. എസ് ധോണിക്ക് പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ പന്ത്രണ്ട് ലക്ഷം രൂപയാണ് ധോണിക്ക് പിഴ ചുമത്തിയത്. സീസണിൽ ഒരു നായകൻ പിഴ ചുമത്തപ്പെടുത്തപ്പെടുന്നത് ഇതാദ്യമാണ്.

നിശ്ചിത സമയത്ത് ഓവർ നിയന്ത്രിക്കാൻ ധോണിക്ക് കഴിയാതെ വന്നതാണ് തിരിച്ചടിയായത്. സ്റ്റാറ്റർജിക് ടൈം ഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളിൽ 14.1 ഓവർ പൂർത്തിയാക്കണം എന്നാണ് ഐപിഎൽ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 90 മിനിറ്റിനുള്ളിൽ 20 ഓവർ ക്വാട്ട പൂർത്തീകരിക്കണം. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് 18.4 ഓവർ എറിയുമ്പോഴേക്കും ഡൽഹി ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

Story Highlights: MS Dhoni fined Rs 12 lakh after loss against DC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top