മൻസൂർ വധക്കേസ് പ്രതിയുടെ മരണം; തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പി. കെ കുഞ്ഞാലിക്കുട്ടി. രതീഷിന്റെ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും പി. കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
ശരിയായ കുറ്റവാളികളെ കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ അവരെ സംരക്ഷിക്കുകയല്ല ചെയ്യേണ്ടത്. അന്വേഷണ സംഘത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മന്ത്രി കെ. ടി ജലീലിനെതിരേയും കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ലോകായുക്ത ഉത്തരവ് വന്നിട്ടും കെ. ടി ജലീൽ രാജിവയ്ക്കാൻ തയ്യാറായിട്ടില്ല. എല്ലാവരും ഒരുമിച്ചിറങ്ങാൻ നിൽക്കുന്നതുകൊണ്ടാകും മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടാത്തതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Story Highlights: p k kunjalikutty, Mansoor murder case, ratheesh death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here