Advertisement

കൊവിഡ് വ്യാപനം; സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രാഹുലും പ്രിയങ്കയും

April 11, 2021
Google News 0 minutes Read

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക ഗാന്ധി കത്തയച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ദിവസവും ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷ നടത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് പ്രിയങ്ക പറയുന്നു. പരീക്ഷാ ഹാളിൽ തിരക്കിനിടയിൽ ഇരുന്ന് വേണം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ. ലക്ഷകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് അയച്ച കത്ത് പ്രിയങ്ക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇതിന് പിന്നാലെ പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രിയങ്കയുടെ ട്വീറ്റ് പങ്കുവച്ച രാഹുൽ ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്നും ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here