വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം; ഗുരുതര അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം ഗുരുതര അച്ചടക്ക ലംഘനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കും. നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : മഞ്ചേശ്വരം പ്രസ്താവന; മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ
പോസ്റ്ററുകൾ തൂക്കി വിറ്റതിലടക്കം വീണ എസ് നായർ മുല്ലപ്പള്ളിയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. പരാതി രേഖാമൂലം ഇന്നുതന്നെ എഴുതി നൽകാൻ മുല്ലപ്പള്ളി വീണയോട് ആവശ്യപ്പെട്ടു
വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് നന്ദന്‍കോടുളള ആക്രിക്കടയില്‍ വില്‍പനയ്ക്കായി എത്തിച്ചത്. കുറവന്‍കോണം മേഖലയില്‍ പ്രചാരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. സംഭവത്തില്‍ നന്ദന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കിയിരുന്നു. അതിനിടെ ഒപ്പം നിന്നവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വീണ പ്രതികരിച്ചു.
Story Highlights: mullappally ramchandran, veena nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here