മുഖ്യമന്ത്രി പക പോക്കുന്നു: നടന്നത് ആസൂത്രിതമായ വേട്ടയാടല്‍; പണത്തിന് രേഖകളുണ്ടെന്ന് കെ.എം. ഷാജി

കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന പൂര്‍ത്തിയായി. രാത്രി 11.30 ഓടെയാണ് റെയ്ഡ് പൂര്‍ത്തിയായത്. തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് കണ്ണൂരില്‍ നിന്ന് കണ്ടെത്തിയ 50 ലക്ഷം രൂപയുടെ രേഖകള്‍ കൈയിലുണ്ട്. മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് പക പോക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഏഴ് മണിക്കാണ് കെ.എം. ഷാജിയുടെ വീടുകളില്‍ പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here