അടിച്ചുതകർത്ത് പഞ്ചാബ്; രാജസ്ഥാന് 222 റൺസ് വിജയലക്ഷ്യം

punjab kings rajasthan royals

ഐപിഎൽ 14ആം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാന് 222 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 221 റൺസ് നേടിയത്. 91 റൺസ് നേടിയ ലോകേഷ് രാഹുലാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ദീപക് ഹൂഡ (64), ക്രിസ് ഗെയിൽ (40) എന്നിവരും പഞ്ചാബിനു വേണ്ടി തിളങ്ങി. രാജസ്ഥാനു വേണ്ടി അരങ്ങേറ്റക്കാരൻ ചേതൻ സക്കരിയ 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. മായങ്ക് അഗർവാളാണ് ആദ്യം പുറത്തായത്. അരങ്ങേറ്റക്കാരനായ ചേതൻ സക്കരിയയാണ് അഗർവാളിനെ (14) പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയിലും രാഹുലും ചേർന്ന് രാജസ്ഥാൻ പാളയത്തിലേക്ക് പട നയിച്ചു. 67 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇവർ ഉയർത്തിയത്. ഇതിനിടെ രാഹുൽ ഫിഫ്റ്റി തികച്ചു. ക്രിസ് ഗെയിലിനെ (40) പുറത്താക്കിയ റിയൻ പരഗ് രാജസ്ഥാന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. സർപ്രൈസായി നാലാം നമ്പറിൽ ദീപക് ഹൂഡയാണ് എത്തിയത്. പിന്നെയായിരുന്നു അടി!

സിക്സറുകൾ കൊണ്ട് രാജസ്ഥാനെ വിറപ്പിച്ച ഹൂഡ 20 പന്തിൽ ഫിഫ്റ്റി അടിച്ചു. രാജസ്ഥാൻ ബൗളർമാരെ കടന്നാക്രമിച്ച ഹൂഡ-രാഹുൽ സഖ്യം മൂന്നാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. 28 പന്തുകളിൽ 64 റൺസെടുത്ത ഹൂഡ ഒടുവിൽ ക്രിസ് മോറിസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 50 പന്തുകളിൽ 91 റൺസെടുത്ത രാഹുൽ സക്കരിക്ക് മുന്നിൽ കീഴടങ്ങി. അവസാന ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ സക്കരിയ 3 വിക്കറ്റ് വീഴ്ത്തി.

Story Highlights: punjab kings 221 vs rajasthan royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top