Advertisement

ഐപിഎൽ മാച്ച് 4: പഞ്ചാബ് ബാറ്റ് ചെയ്യും; രാജസ്ഥാനിൽ ചേതൻ സക്കരിയക്ക് അരങ്ങേറ്റം

April 12, 2021
1 minute Read
punjab kings bat rajasthan

ഐപിഎൽ 14ആം സീസണിലെ നാലാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോറിസ്, സ്റ്റോക്സ്, ബട്‌ലർ, മുസ്തഫിസുർ എന്നിവർ രാജസ്ഥാൻ റോയൽസിലെ വിദേശികളും ഗെയിൽ, പൂരാൻ, മെരെഡിത്ത്, റിച്ചാർഡ്സൺ എന്നിവരാണ് പഞ്ചാബിൻ്റെ വിദേശികൾ.

രാജസ്ഥാനിൽ മനൻ വോഹ്റ യശസ്വി ജയ്സ്വാളിനു പകരം ഓപ്പൺ ചെയ്യും. പുതുമുഖം ചേതൻ സക്കരിയ ആണ് ടീമിലെ ഇന്ത്യൻ സ്പെഷ്യലിസ്റ്റ് പേസർ. പഞ്ചാബിൽ ഷാരൂഖ് ഖാൻ ഇടം പിടിച്ചപ്പോൾ പ്രഭ്സിമ്രാൻ സിംഗിന് ഇടം ലഭിച്ചില്ല. പകരം ദീപക് ഹൂഡ ടീമിലെത്തി. ക്രിസ് ജോർഡനെ പുറത്തിരുത്തിയാണ് പഞ്ചാബ് മെരെഡിത്ത്, റിച്ചാർഡ്സൺ എന്നിവരെ ഉൾപ്പെടുത്തിയത്. മുരുഗൻ അശ്വിൻ ബൗളറായും അർഷ്ദീപ് സിംഗ് നാലാം പേസറായും കളിക്കും.

Story Highlights: punjab kings will bat against rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top