തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു. ഇ- പോസ് മെഷീനിലെ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം ഒന്നേകാല്‍ മണിക്കൂറാണ് വിതരണ തടസപ്പെട്ടത്.
വിഷുത്തലേന്ന് ഇ- പോസ് യന്ത്രം പണിമുടക്കിയത് റേഷന്‍ വ്യാപാരികളെയും കടയുടമകളെയും വലച്ചിരുന്നു. വൈകുന്നേരം അഞ്ചു മുതല്‍ ആറേകാല്‍ വരെയാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ- പോസ് യന്ത്രങ്ങളില്‍ നെറ്റ് വര്‍ക്ക് ലഭിക്കാതെ വന്നത്.
Read Also : കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്
മിക്ക കടകളിലും റേഷന്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഇത് തര്‍ക്കങ്ങള്‍ക്കും കാരണമായി. സെര്‍വര്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights: ration shop
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here