കെ ടി ജലീലിന്റെ രാജി ഗത്യന്തരമില്ലാതെ: പി കെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ഗത്യന്തരമില്ലാതെയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജി. ധാര്‍മികതയുടെ പേരില്‍ അല്ല രാജിയെന്നും രാജി വയ്ക്കുമ്പോഴും നുണ പറയാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നതെന്നും പി കെ ഫിറോസ്.
മന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അധികാരദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെ ഫിറോസ് വെല്ലുവിളിച്ചു.
അതേസമയം കെ ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാത്തതിനാലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉയര്‍ത്തിപിടിച്ചല്ല രാജി. ധാര്‍മികതയെ കുറിച്ച് പറയാന്‍ സിപിഐഎമ്മിന് അവകാശമില്ലെന്നും ചെന്നിത്തല. മുഖ്യമന്ത്രിയും ധാര്‍മികത കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാന്യതയുണ്ടായിരുന്നുവെങ്കില്‍ നേരത്തെ രാജിവയ്ക്കണമായിരുന്നു. മനസില്ലാമനസോടെയാണ് രാജി. ഫയല്‍ ഒപ്പിട്ട മുഖ്യമന്ത്രിയും രാജി വയ്ക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി.
Story Highlights: k t jaleel, p k firos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here