മുട്ടാർ പുഴയിലെ പെൺകുട്ടിയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവവും, പിതാവിനെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്. ഇതിനിടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ പരിശോധനയും പുരോഗമിക്കുകയാണ്.
മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയിൽ കണ്ടിട്ട് 23 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതുവരെ കേസിൽ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യത വർധിച്ചിരിക്കുന്നത്. വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹൻ്റെ നിരോധനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.
അതേസമയം, ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ പരിശോധന തുടരുകയാണ്. ഫ്ലാറ്റിൽ നിന്നും കേസിന് നിർണായകമായ വഴിത്തിരിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുൻപും പലതവണയും ഒളിവിൽ കഴിഞ്ഞിട്ടുള്ളതിനാൽ സനു മോഹന് ഒളിവിൽ കഴിയാൻ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിന് ഉണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സനു മോഹനനെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
Story Highlights: crime branch is investigating the death of the girl and the disappearance of her father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here