Advertisement

രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ല; നിർമല സീതാരാമൻ

April 14, 2021
1 minute Read

രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാരിന് ആഗ്രഹമില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.

വാക്സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയിൽ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അതെ സമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Story Highlights: Nirmala sitharaman about lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top