സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. സെമസ്റ്റര്‍ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. നിശ്ചയിച്ച പരീക്ഷാ തിയതികളില്‍ മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും മാറ്റമില്ല. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തും. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ജാഗ്രത പാലിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും നിര്‍ദേശമുണ്ട്.

Story Highlights: chellanam, rain, sea attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top