Advertisement

പരീക്ഷ എഴുതാതെ ഒരു വിദ്യാർത്ഥിക്കും സ്ഥാനക്കയറ്റമില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് തമിഴ്‌നാട് സർക്കാർ

April 15, 2021
Google News 2 minutes Read

ഓൺലൈൻ പരീക്ഷ എഴുതാതെ ഒരു വിദ്യാർത്ഥിക്കും സ്ഥാനക്കയറ്റം നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷയുണ്ടാകില്ലെന്ന നിലപാടായിരുന്നു സർക്കാർ ആദ്യം സ്വീകരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാന സെമസ്റ്റർ ഒഴികെയുള്ള കോളജ് പരീക്ഷകൾ റദ്ദാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഇ. ബാലഗുരുസ്വാമി, അഭിഭാഷകൻ രാംകുമാർ ആദിത്യ എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി പരീക്ഷ റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഇതേ തുടർന്ന് ഓൺലൈൻ പരീക്ഷ നടത്താമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.

Story Highlights: Online exams must for promotion: Tamil Nadu govt to Madras High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here