സാങ്കേതിക സര്‍വകലാശാല അയോഗ്യരാക്കിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിച്ച് പ്രൈവറ്റ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍

കേരള സാങ്കേതിക സര്‍വകലാശാല അയോഗ്യരാക്കിയ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിച്ച് പ്രൈവറ്റ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍. പരീക്ഷ നടത്തിയ ശേഷം നിയമപരമായി നീങ്ങാനാണ് അസോസിയേഷന്‍ തീരുമാനം. ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെ മാനേജ്‌മെന്റ് കോട്ടയില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളെയാണ് യൂണിവേഴ്‌സിറ്റി അയോഗ്യരാക്കിയത്.
Read Also : സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
23 കോളജുകളിലെ 235 കുട്ടികളെയാണ് സാങ്കേതിക സര്‍വകലാശാല അയോഗ്യരാക്കിയത്. പരീക്ഷ എഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചത് ഇന്നലെയാണ്. ഇവര്‍ക്ക് ഹാള്‍ ടിക്കറ്റും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കോളജുകളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാനായിരുന്നു പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. സര്‍വകലാശാലയുടെ തീരുമാനം യുക്തിരഹിതമാണെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതികരിച്ചു.
ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെ അഡ്മിഷന്‍ നേടിയത് ചട്ട വിരുദ്ധമാണെന്നും ഒരു മാസം മുമ്പേ ഇക്കാര്യം കോളജുകളെ അറിയിച്ചിരുന്നതാനെന്നും സര്‍വകലാശാല വ്യക്തമാക്കി. മൂന്ന് കോളജുകള്‍ ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു.
Story Highlights: kerala technical university, students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here