ഏപ്രിൽ നാലിന് കൊവിഡ് ബാധിച്ച മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: വി മുരളീധരൻ

ഏപ്രിൽ നാലിന് കൊവിഡ് ബാധിച്ച മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിൽ എത്തിയത് ആംബുലൻസില്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോൽ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസം മുതൽ 10ആം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. അങ്ങനെയിരിക്കെ, ആറാം ദിവസമാണ് ടെസ്റ്റ് നടത്തി പിണറായി വിജയൻ ആശുപത്രി വിട്ടത്. അതല്ല, മെഡിക്കൽ കോളജ് ഡോക്ടർമാർ പറയുന്നതു പോലെ നാലാം തിയതി അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിൽ ഇന്നലത്തേക്ക് 10 ദിവസമായി. നാലാം തിയതി ബാധിച്ചിരുന്നു എങ്കിൽ അന്ന് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് വാഹനറാലി നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമല്ലേ?”- മുരളീധരൻ ചോദിച്ചു.
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് രോഗം ബാധിച്ചത്. കുടുംബാംഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പരിശോധന നടത്തിയിരുന്നു.
Story Highlights: v muraleedharan criticizes pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here