‘സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം’; എൻഎസ്എസിനെതിരെ സിപിഐഎം

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് വിജയരാഘവൻ ലേഖനത്തിൽ പറയുന്നു. വോട്ടെണ്ണി കഴിയുമ്പോൾ ഇത് മനസിലാകുമെന്നും വിജയരാഘവൻ പറഞ്ഞു.
വർഗീയധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലെയുള്ള സമുദായ സംഘടനകൾ നോക്കുന്നില്ലെന്ന് വിജയരാഘവൻ പറയുന്നു. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് സമുദായ സംഘനകൾ ശ്രമിക്കുന്നത്. അത് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താത്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന് സുകുമാരൻ നായർ മനസിലാക്കണമെന്ന് ലേഖനത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും. എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തുന്ന സമീപനമായിരിക്കും സമുദായത്തിൽ നിന്നുണ്ടാകുകയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Story Highlights: CPIM, NSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here