Advertisement

ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി

April 16, 2021
Google News 2 minutes Read
Harmanpreet Kaur recovered COVID

ഇന്ത്യൻ വനിതാ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി. താരം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. മാർച്ച് 30നാണ് ഹർമൻപ്രീതിന് കൊവിഡ് പോസിറ്റീവായത്.

“ടെസ്റ്റ് നെഗറ്റീവായെന്നും നില ഏറെ മെച്ചപ്പെട്ടെന്നും അറിയിക്കാൻ സന്തോഷമുണ്ട്. കൂടുതൽ ശ്രദ്ധിക്കുകയും സ്വന്തം ആരോഗ്യം നോക്കുകയും ചെയ്യണം എന്നതാണ് നിങ്ങളോടുള്ള എൻ്റെ ഒരേയൊരു സന്ദേശം. വൈറസ് സത്യമാണ്, അപകടകാരിയുമാണ്. അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കുക. കൊവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും കരുത്തുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.”- ഹർമൻ ട്വീറ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ പരിമിത ഓവർ പരമ്പരകളിലാണ് ഹർമൻ അവസാനമായി കളിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ടി-20 പരമ്പരയിൽ ഹർമൻപ്രീത് കളിച്ചിരുന്നില്ല.

Story Highlights: Harmanpreet Kaur recovered from COVID

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here