Advertisement

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് കെ മുരളീധരൻ

April 16, 2021
1 minute Read

കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരൻ. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാർട്ടിയെ നയിക്കേണ്ടത് എന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകർ തെരുവിൽ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരൻ പിന്തുണച്ചു.

പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും പാർട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചർച്ച ചെയ്യണമെന്നും മുരളീധരൻ വ്യക്തമാക്കി.

വട്ടിയൂർക്കാവ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിലും വാഴത്തോട്ടത്തിലും ഉപേക്ഷിച്ച സംഭവത്തിലും കെ മുരളീധരൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ തന്റെ പോസ്റ്ററുകൾ കരമന ആറ്റിൽ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

നേമത്ത് താൻ വിജയിക്കുമെന്ന് മുരളീധരൻ ആവർത്തിച്ചു. കൊവിഡ് പ്രോട്ടോകോൾ പരസ്യമായി ലംഘിച്ച മുഖ്യമന്ത്രിക്ക് ജനങ്ങൾക്ക് നിർദേശം നൽകാൻ അവകാശമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Story Highlights: K Muraleedharan controversy about congress party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top