തൃശൂര്‍ പൂരം; കൂടുതല്‍ പാസുകള്‍ വേണമെന്ന് ഘടക ക്ഷേത്രങ്ങള്‍

തൃശൂര്‍ പൂരത്തിന് കൂടുതല്‍ പാസുകള്‍ അനുവദിക്കണമെന്ന് ഘടക ക്ഷേത്രങ്ങള്‍. 500 പാസുകള്‍ വീതം അനുവദിക്കണം. എട്ട് ക്ഷേത്രങ്ങള്‍ക്കായി 4000 പാസുകള്‍ വേണമെന്നും ആവശ്യം. അതേസമയം കൂടുതല്‍ പാസുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഘടക പൂരങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിന് പരിധിയില്ല. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ജില്ലാ ഭരണകൂടം.
തൃശൂര്‍ പൂരത്തിന് നാളെയാണ് കൊടിയേറുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റുന്നത്. കര്‍ശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്.
Story Highlights: thrissur pooram, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here