കെ. വി. തോമസ് വീണ്ടും മന്ത്രിയായി!

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസ് നേതാവ് കെ.വി തോമസ് വീണ്ടും മന്ത്രിയായി. റോയ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറിയിലാണ് കെ. വി തോമസ് മന്ത്രിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

സംസ്‌കാരിക വകുപ്പ് മന്ത്രിയായാണ് കെ. വി തോമസ് ചിത്രത്തിലെത്തുന്നത്. സിനിമയിലും പേര് കെ. വി തോമസ് എന്നു തന്നെ. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രേതബാധ ഉണ്ടാകുമ്പോൾ ഇടപെടുന്ന മന്ത്രിയായാണ് കെ.വി.തോമസ് വേഷമിടുന്നത്. മൂന്ന് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപത്രമായെത്തുന്നത് സലിംകുമാറാണ്.

തൃശൂരിലുംഎറണാകുളത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജൂണിൽ ചിത്രം റിലീസ് ചെയ്യും.

Story Highlights: K V Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top