ചെങ്കോട്ട സംഘര്‍ഷം; ദീപ് സിദ്ദുവിന് ജാമ്യം

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Read Also : റിപബ്ലിക് ദിനത്തിലെ സംഘർഷം; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുക്കുന്നു
അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായത്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.
Story Highlights: farmers protest, deep sidhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here