പുതുപൊന്നാനിയില്‍ മത്സ്യബന്ധനത്തിന് ഭീഷണിയായി അഴിമുഖത്ത് മണല്‍ത്തിട്ടകള്‍

അഴിമുഖത്ത് മണല്‍തിട്ടകള്‍ രൂപപ്പെട്ടതിനാല്‍ ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍. മലപ്പുറം പുതുപൊന്നാനിയിലെ മീന്‍പിടുത്ത യാനങ്ങള്‍ക്കാണ് മണല്‍ത്തിട്ടകള്‍ ഭീഷണിയാകുന്നത്. ചെറുവള്ളങ്ങള്‍ക്ക് പോലും അഴിമുഖത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യത്തിന് പരിഹാരം കാണണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

തുടര്‍ച്ചയായ പ്രളയങ്ങളിലും കടലാക്രമണത്തിലും പുതുപൊന്നാനി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ത്തിട്ടയാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. മീന്‍പിടുത്തത്തിന് തടസമായി കിടന്നിരുന്ന കരിങ്കല്ലുകള്‍ നീക്കം ചെയ്തു കഴിഞ്ഞെങ്കിലും മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യാത്തത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്.

Read Also : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; തീരപ്രദേശത്ത് വലിയ ആശങ്ക: ആലപ്പുഴ ലത്തീന്‍ രൂപത

ദിവസവും നൂറുകണക്കിന് തോണികളും ബോട്ടുകളും പുതുപൊന്നാനി അഴിമുഖം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഭീതിയില്ലാതെ കടന്നുപോകാന്‍ അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനായി 74 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

Story Highlights: Ponnani, fishing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top