പശ്ചിമ ബംഗാളിൽ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രയ്ക്ക് പ്രത്യേക ചുമതല നൽകി കേന്ദ്ര നേതൃത്വം

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ശക്തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് ബി.ജെ.പി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ചുമതല നൽകിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.
സമീപ കാലത്ത് പാർട്ടിയിലെ ക്രൈസിസ് മനേജർ ആയി മാറിയ നേതാവാണ് നരോത്തം മിശ്ര. സ്ഥാനാർത്ഥി നിർണയ വിഷയത്തിൽ പ്രാദേശിക ഘടകങ്ങൾക്ക് ഉണ്ടായ അതൃപ്തി പരിഹരിക്കുകയാണ് നരോത്തം മിശ്രയുടെ ഇപ്പോഴത്തെ ചുമതല. എല്ലാ മേഖലകളും സന്ദർശിക്കുന്ന നരോത്തം മിശ്ര പ്രദേശിക നേതാക്കളുമായി വിപുലമായ ചർച്ചകളാണ് സംഘടിപ്പിക്കുന്നത്. അജണ്ടകളെ വഴിതിരിച്ച് വിട്ട് ജനങ്ങളെ വിഡ്ഢികളാക്കൻ ശ്രമിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഇനി ബംഗാളിൽ സ്ഥാനമില്ലെന്ന് നരോത്തം മിശ്ര പറഞ്ഞു.
പശ്ചിമ ബംഗാളിൽ കോൺഗ്രസിന്റെ അസാന്നിധ്യത്തെ ഗൗരവകരമായ് പരിഗണിക്കണമെന്നാണ് മിശ്രയുടെ അഭിപ്രായം, പ്രതിപക്ഷ പാർട്ടികൾ ഇവിടെ ബി.ജെ.പി വിരുദ്ധ കൂടാരമായി മാറിക്കഴിഞ്ഞു. രാഹുൽ ഗാന്ധി പ്രശ്ചിമ ബംഗാളിൽ പ്രചാരണത്തിന് എത്താത്തത് ആ പാർട്ടിയുടെ ജീർണത വ്യതമാക്കുന്നുവെന്നും നരോത്തം മിശ്ര കുറ്റപ്പെടുത്തി.
Story Highlights: narottam mishra, bjp, west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here