കൊവിഡ് വ്യാപനം: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ വീണ്ടും യോഗം

തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക.

ഇന്ന് രാവിലെ പത്തു മണിക്കാണ് യോഗം. ജില്ലാ കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന യോഗത്തിൽ പങ്കെടുക്കും. കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്. ദേവസ്വങ്ങളും പൂരം നടത്തിപ്പ് ആലോചിക്കാൻ ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും ചർച്ച ചെയ്യും.

രാജ്യത്ത് കൊവിഡ് കേസ് കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്നലെ പതിമൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

Story Highlights: Thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top