തൃശൂർ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

ആന പാപ്പാൻമാരുടെ ആർ.ടി.പി.സി.ആർ. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സീൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. നാളത്തെ യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു. ഇന്നത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

Story Highlights: thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top