വൈഗയുടെ മരണം; സനു മോഹൻ പിടിയിൽ?

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹൻ പിടിയിലായതായി സൂചന. മൂകാംബികയിൽ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ടോടെ ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടാകും.
സനു മോഹനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, മരിച്ച വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നൽകുന്ന രാസപരിശോധനഫലം കൂടുതൽ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആൽക്കഹോൾ സാന്നിധ്യമുളള ഭക്ഷ്യവസ്തു നൽകി മയക്കിയ ശേഷം പുഴയിൽ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.
Story Highlights: Sanu mohan, vaiga death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here