കൊവിഡ് വ്യാപനം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

വാളയാറില്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ പ്രവേശനം നല്‍കുന്നുള്ളൂ. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി.
ആദ്യ ദിനം ആര്‍ടിപിസിആര്‍ ഫലം കാര്യമായി പരിശോധിച്ചില്ലെങ്കിലും ചൊവാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി ചെക്ക്പോസ്റ്റ് സമുച്ചയം കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് നീക്കം. അവശ്യ സര്‍വീസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ ഇളവുണ്ട്.
Read Also : കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു
അതേസമയം ദിവസവും അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ക്ക് ഏത് രീതിയില്‍ നിബന്ധന ഏര്‍പ്പെടുത്തണം എന്ന് തീരുമാനം ആയിട്ടില്ല. പരിശോധന ഇടക്കിടെ എടുക്കുന്നത് പ്രായോഗികം അല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി രാത്രി കാലങ്ങളില്‍ അടക്കുന്നത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തല്‍.
ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളിലെ പരിശോധന നാളെ മുതലേ കര്ശനമാകൂ. വാഹനപരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് രാത്രിയാണ് കിട്ടിയതെന്നും എല്ലാം നാളെയ്ക്ക് സജ്ജമാവുമെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. കേരളത്തിന്റെ മറ്റ് അതിര്‍ത്തികളായ ഇഞ്ചിവിള, അമരവിള ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here