ചരിത്രം കുറിച്ച് കുഞ്ഞൻ ഹെലികോപ്റ്റർ ഇൻജെന്യുറ്റി; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി നാസ

ആദ്യമായി ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നതിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ വിജയിച്ചു. മാഴ്‌സ് 2020 ദൗത്യത്തിന്റെ ഭാഗമായ കുഞ്ഞൻ ഹെലികോപ്റ്റർ ഇൻജെന്യുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

ഒരു അന്യഗ്രഹത്തിൽ ഇതാദ്യമായാണ് ഒരു റോട്ടർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. 1.8 കിലോ ഗ്രാം മാത്രം ഭാരമുള്ള ഇൻജെന്യുറ്റി തലയിലെ രണ്ട് റോട്ടറുകൾ മിനിട്ടിൽ 2500 തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നത്. ഉപരിതലത്തിൽ നിന്നും 3 മീറ്റർ ഉയരത്തിൽ പറക്കാനായിരുന്നു നാസയുടെ ആദ്യ ശ്രമത്തിലെ ലക്ഷ്യം. നിലവിൽ 5 പറക്കൽ പരീക്ഷണം കൂടി പദ്ധതിയിട്ടിട്ടുണ്ട്.

ഭൂമിയിൽ പറക്കുന്നത് പോലെയല്ല ചൊവ്വയിലെ അന്തരീക്ഷത്തിൽ ഹെലികോപ്റ്റർ പറത്തുന്നത്. ഭൂമിയുടെ അന്തരീക്ഷത്തെക്കാൾ വളരെ നേർത്തതാണ് ചൊവ്വയുടെ അന്തരീക്ഷം. ചൊവ്വയിൽ ഗുരുത്വാകർഷണ കുറവും , അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ അംശവും കൂടുതലാണ്. ഈ വെല്ലുവിളിയെ എല്ലാം അതിജീവിച്ചാണ് ഇൻജെന്യുറ്റിയുടെ വിജയം.

Read Also : ചൊവ്വയിൽ പറക്കാൻ തയ്യാറെടുത്ത് ‘ഇൻജെന്യുയിറ്റി’ എന്ന കുഞ്ഞൻ ഹെലികോപ്റ്റർ

Story Highlights: NASA aims for historic helicopter flights on mars

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top