തൃശൂർ പൂരം പാസ് വിതരണം നീട്ടിവച്ചു

തൃശൂർ പൂരം പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമേ തൃശൂരം നടത്തിപ്പ്മാ സംബന്ധിച്ച് തീരുമാനമാകുകയുള്ളു. നിയന്ത്രണങ്ങളിൽ ധാരണയാകാത്തതാണ് പാസ് വിതരണം വൈകാൻ കാരണം. വൈകീട്ട് നാലുമണിക്കാണ് യോഗം
ഇന്ന് രാവിലെ 10 മണിമുതൽ പാസ്സ് വിതരണം ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പാസ് കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്നാണ് ലഭിക്കുക. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.
Story Highlights: thrissur pooram e pass distribution postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here