പശ്ചിമ ബംഗാള്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊട്ടിക്കലാശിക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖര്‍ ഇന്നും വിവിധ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. ഇതനുസരിച്ച് ഇന്ന് വരെ മാത്രമേ ആറാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പാടുള്ളൂ. ഈ സാഹചര്യത്തില്‍ 22ന് വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിലും അവസാനവട്ടത്തില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തി. മുഖ്യമന്ത്രി മമത ഇന്നും നാലോളം റാലികളില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ഒന്നിലധികം യോഗങ്ങളുടെ ഭാഗമാകും.
പ്രചാരണ പരിപാടികളില്‍ കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവകരമായ പുനര്‍വിചിന്തനം നടത്തണം എന്നാണ് കമ്മീഷന്റെ നിര്‍ദേശം. 22ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളും കമ്മീഷന്‍ പൂര്‍ത്തിയാക്കി. ആറാം ഘട്ടത്തിന് 829 കമ്പനി സായുധസേനയെ ആണ് കമ്മീഷന്‍ വിന്യസിച്ചിട്ടുള്ളത്.
Story Highlights: west bengal, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here