Advertisement

11 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു

April 20, 2021
1 minute Read
After 11 years, Sathyan Anthikkad and Jayaram are working on a new film

ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. സത്യന്‍ അന്തിക്കാടാണ് സംവിധാനം നിര്‍വഹിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. സത്യന്‍ അന്തിക്കാട് സിനിമയുടെ കഥ പറയുന്ന ഫോട്ടോ ജയറാം പങ്കുവെച്ചിട്ടുണ്ട്. 33 വര്‍ഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ എന്നാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് ജയറാം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഫഹദ് ഫാസില്‍ നായകനായെത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. മീര ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായെത്തിയ ദേവിക സഞ്ജയ്-യും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. അതേസമയം 2010-ല്‍ പ്രേക്ഷകരിലേക്കെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top