Advertisement

പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കി

April 20, 2021
1 minute Read
paramekkavu kudamattam cancelled

ഇക്കുറി പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ട്വന്റിഫോറിനോട്. ആചാരങ്ങൾ പാലിച്ച് മാത്രമാണ് പൂരം നടക്കുക.

പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് പ്രതീകാത്മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ട് നൽകും. പലരും അഭിപ്രായം മാറ്റുന്നുണ്ട് എന്ന് കരുതി തങ്ങൾക്ക് നിലപാട് മാറ്റാനാവില്ലെന്നും ജി രാജേഷ് പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാറമേക്കാവ് ദേവസ്വം പൂർണമായും പാലിക്കുമെന്നും ജി രാജേഷ് വ്യക്തമാക്കി.

15 ആനപ്പുറത്ത് പൂരമെന്ന നിലപാടിൽ നിലവിൽ മാറ്റമുണ്ടാകില്ല. സെലിബ്രേഷൻ കമ്മറ്റി യോഗം ചേർന്ന് അന്തിമ തീരുമാനമുണ്ടാകും.

അതേസമയം ഘടക ക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കി. എട്ട് ഘടക ക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. പൂര വിളംബരത്തിന് 50 ആളുകള്‍ മാത്രമായിരിക്കും. മേളക്കാര്‍ ഉള്‍പ്പെടെ ഘടകപൂരങ്ങളില്‍ 50 ആളുകളുണ്ടാകുകയുള്ളൂ.

Story Highlights- paramekkavu kudamattam cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top