കൊവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി

PM Narendra Modi's Portugal visit cancelled

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള യാത്രയാണ് റദ്ദാക്കിയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സഹാചര്യം കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മെയ് എട്ടിനാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നേരത്തെ തീരുമാനിച്ചിരനുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ ഉച്ചകോടി വെര്‍ച്വലായി നടത്താന്‍ സാധ്യതയുണ്ട്. അതേസമയം കൊവിഡ് പ്രതിസന്ധിമൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവും റദ്ദാക്കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ ഇന്ത്യാ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത് കൊവിഡ് പ്രതിസന്ധി. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.

Story highlights: PM Narendra Modi’s Portugal visit cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top