സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. പ്രതിദിന കൊവിഡ് കേസുകൾ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി.

പ്രതിദിന കേസുകൾ 40,000 മുതൽ അരലക്ഷം വരെ ആകാൻ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇന്നും നാളെയും കൂടുതൽ ആളുകളിൽ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം സാമ്പിളുകൾ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Story highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top