Advertisement

പ്രതിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന സംഭവം; പൊലീസുകാരന്റെ പേരില്ലാതെ എഫ്‌ഐആര്‍

April 21, 2021
1 minute Read

കണ്ണൂര്‍ തളിപ്പറമ്പില്‍ മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത് പൊലീസുകാരന്‍ പണം കവര്‍ന്ന സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിള്‍ ഇ എന്‍ ശ്രീകാന്തിന്റെ പേരില്ലാതെ തളിപ്പറമ്പ് പൊലീസിന്റെ എഫ്‌ഐആര്‍. സംഭവത്തില്‍ വിശ്വാസ വഞ്ചനക്കാണ് കേസെടുത്തിട്ടുള്ളത്. പൊലീസുകാരനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. എഫ്‌ഐആറിന്റെയും സസ്‌പെന്‍ഷന്‍ ഓര്‍ഡറിന്റെയും പകര്‍പ്പുകള്‍ ട്വന്റിഫോറിന് ലഭിച്ചു.

Read Also : ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലേക്ക്

ഏപ്രില്‍ മൂന്നിന് പിടിയിലായ മോഷണക്കേസ് പ്രതിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത പ്രതിയുടെ സഹോദരിയുടെ എടിഎം കൈക്കലാക്കിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെകോണ്‍സ്റ്റബിള്‍ 50000 രൂപയോളം അപഹരിച്ചത്. പണം പിന്‍വലിച്ചതായി പ്രതിയുടെ സഹോദരിയുടെ ഫോണിലേക്ക് മെസേജ് വന്നത്തോടെയാണ് പരാതിയുമായി വീട്ടുകാര്‍ തളിപ്പറമ്പ് ഡിവൈഎസ്പിയെ സമീപിച്ചത്.

കേസില്‍ അന്വേഷണം നടന്നതോടെ സംഭവത്തില്‍് ഇ എന്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന പ്രഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ ഉത്തരവിട്ടു. അതിന് പിന്നാലെയാണ് ഇയാളെ രക്ഷപ്പെടുത്താന്‍ വേണ്ടി എഫ്‌ഐആറില്‍ മോഷണകുറ്റവും പ്രതിയുടെ പേരും ചേര്‍ക്കാതെ വിശ്വാസ വഞ്ചനയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് തളിപ്പറമ്പ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇത് പൊലീസുകാരനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

Story highlights: kannur, crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top