രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.9 ലക്ഷത്തിലധികം പേര്‍ക്ക്

India reports 295,041 new Covid cases

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റദിവസംകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. 15,616,130 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് ഇത്. 182,570 പേരാണ് ഇതുവരെ കൊവിഡ് രോഗബാധ മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 21,57,538 സജീവ കൊവിഡ് കേസുകളുണ്ട്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Story highlights: India reports 295,041 new Covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top