Advertisement

പത്തനംതിട്ട ചുരുളിക്കോട് പാറപൊട്ടിക്കല്‍ കാരണം വീട് അപകടാവസ്ഥയില്‍

April 21, 2021
1 minute Read

പത്തനംതിട്ടയില്‍ സ്വകാര്യ ഭൂമിയിലെ മണ്ണെടുപ്പും പാറപൊട്ടിക്കലും കാരണം വീട് അപകടാവസ്ഥയിലെന്ന് പരാതി. മണ്‍തിട്ടയുടെ മുകളിലെ വീട് നിലംപൊത്തുമെന്ന ഭീതിയിലാണ് ചുരുളിക്കോട് സ്വദേശി ബിനു ബേബിയും കുടുംബവും. താത്കാലികമായി മണ്ണെടുപ്പ് നിര്‍ത്തിവെച്ചെങ്കിലും കനത്ത മഴയില്‍ മണ്ണൊലിച്ച് പോകുന്നത് ആശങ്കയാവുകയാണ്.

ചുരുളിക്കോട് വാളുവെട്ടുംപാറക്ക് കീഴെ ഈ കൊച്ചുവീടിന്റെ രണ്ട് വശവും 16 അടി താഴ്ചയാണ്. വീടുവയ്ക്കാനായി അനുമതി നേടി സ്ഥലം ഉടമ പാറയും പൊട്ടിച്ച് നാല് സെന്റിലെ മണ്ണ് നീക്കിയതോടെ ബിനുവിന്റെ വീടിന്റെ അടിത്തറ ഇളകി. പൊലീസ് നിര്‍ത്തിവയ്പ്പിച്ച മണ്ണെടുപ്പ് പുനരാരംഭിച്ചതോടെ റവന്യൂ ഉദ്യോഗസ്ഥരെത്തിയാണ് ഖനനം തടഞ്ഞത്. 10 സെന്റ് ഭൂമിയുടെ അരികുവരെ കുത്തനെ മണ്ണെടുത്തതോടെ വീട് അപകടാവസ്ഥയിലായി.

Read Also : താമരശേരി ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാന്‍ ഉത്തരവ്

മുന്‍പ് ഇതേവ്യക്തി മണ്ണെടുത്തപ്പോള്‍ ബിനുവിന്റെ വീട്ടിലേത്തുള്ള വഴിയും ഇല്ലാതായി. തുടര്‍ന്ന് കിടപ്പിലായ അച്ഛനും ഭാര്യയും മകനുമായി ബിനു വാടക വീട്ടിലേക്ക് മാറിയിരുന്നു. മഴ കനക്കും മുമ്പ് പുരയിടത്തിന് സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കില്‍ വീട് ഇടിഞ്ഞു വീഴും. പാറ പൊട്ടിക്കലും മണ്ണെടുപ്പും മുകളിലെ വാളുവെട്ടുംപാറക്കും തൊട്ടടുത്ത വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്.

Story highlights: pathanamthitta, land sliding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top