എറണാകുളത്ത് 4396 പേർക്ക് കൊവിഡ്; രണ്ടാമത് കോഴിക്കോട്

എറണാകുളം ജില്ലയിലെ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്നു. 4396 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 4321 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 541 പേർ കൊവിഡ് മുക്തി നേടി.
കോഴിക്കോടാണ് ഇൻ ഏറ്റവുമധികം കേസുകൾ റീപ്പോർട്ട് ചെയ്ത ജില്ലകളിൽ രണ്ടാമത്. 3372 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് പോസിറ്റീവായത്. സമ്പർക്കം 3253. തൃശൂർ 2781 (സമ്പർക്കം 2760), മലപ്പുറം 2776 (സമ്പർക്കം 2675), കോട്ടയം 2485 (സമ്പർക്കം 540), തിരുവനന്തപുരം 2283 (സമ്പർക്കം 1916), കണ്ണൂർ 1747 (സമ്പർക്കം 1556), പാലക്കാട് 1518 (സമ്പർക്കം 653), പത്തനംതിട്ട 1246 (സമ്പർക്കം 1203), ആലപ്പുഴ 1157 (സമ്പർക്കം 1147), കൊല്ലം 988 (സമ്പർക്കം 976), ഇടുക്കി 931 (സമ്പർക്കം 888), കാസർഗോഡ് 701 (സമ്പർക്കം 668), വയനാട് 614 (സമ്പർക്കം 599) ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
സംസ്ഥാനത്ത് ഇന്ന് 26,995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.
Story highlights: covid updates state wise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here