‘മലമുകളിൽ പുള്ളിക്കാരന് കുളം വേണമെന്നാ പറയുന്നേ, എന്ത് കണ്ടിട്ടാണെന്ന് അറിയില്ല’; ചിരിപടർത്തി ജോജി മേക്കിംഗ് വിഡിയോ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതിയ ജോജി എന്ന ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്ത്. കാണികളിൽ ചിരിപടർത്തുന്ന രീതിയിൽ രസകരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ജോജിയിൽ നാം കാണുന്ന കുളം യഥാർത്ഥത്തിൽ ഉള്ളതായിരുന്നില്ലെന്നും, സിനിമയ്ക്ക് വേണ്ടി കുഴിച്ചുണ്ടാക്കിയതാണെന്നും നമുക്ക് മനസിലാകും. ഛായാഗ്രഹകൻ ഷൈജു ഖാലിദ്, ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും നടിയുമായ ഉണ്ണിമായ പ്രസാദ് മറ്റ് അണിയറ പ്രവർത്തകർ എന്നിവരെ വിഡിയോയിൽ കാണാം.
ഓരോ കഥാ സന്ദർഭവും വിശദമായി വിവരിച്ചും, ചെയ്യേണ്ടതെന്തെന്ന് അഭിനയിച്ച് കാണിച്ചുമാണ് ദിലീഷ് പോത്തൻ സിനിമ ചെയ്തിരിക്കുന്നത്. ‘പോത്തേട്ടൻസ് ബ്രില്യൻസ്’ തനിയെ ഉണ്ടാകുന്നതല്ല, കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന് വിഡിയോകണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.
Story highlights: west bengal, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here