ആളും ആരവവും ഇല്ലാതെ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു

ആളും ആരവവും ഇല്ലാതെ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു. ഓരോ കുഴിമിന്നൽ വീതം പൊട്ടിച്ച് പാറമേക്കാവും തിരുവമ്പാടിയും സാമ്പിൾ വെടിക്കെട്ടുകളോടെ ചടങ്ങുകൾ ഒതുക്കി. നാളെയാണ് പൂരവിളംബരം നടക്കുന്നത്.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെയായിരുന്നു സാമ്പിൾ വെടിക്കെട്ട് നടന്നത്. ആദ്യം തിരികൊളുത്തിയത് തിരുവമ്പാടിയാണ്. പിന്നീട് പാറമേക്കാവ് തിരികൊളുത്തുകയായിരുന്നു.
വെടിക്കെട്ട് നടത്തുന്നവരും സംഘാടകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതുജന പങ്കാളിത്തമില്ലാതെ ഇത് ആദ്യമായാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.
Story highlights: Thrissur Pooram Sample Fireworks
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here