മുംബൈ ബാറ്റ് ചെയ്യും; പഞ്ചാബിൽ ഒരു മാറ്റം

ഐപിഎൽ 14ആം സീസണിലെ 17ആം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ലോകേഷ് രാഹുൽ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മുംബൈ നിരയിൽ മാറ്റങ്ങളില്ല.
രവി ബിഷ്ണോയ് ആണ് പഞ്ചാബ് കിംഗ്സിലേക്ക് പുതുതായി എത്തിയത്. തമിഴ്നാട് സ്പിന്നർ മുരുഗൻ അശ്വിനു പകരമാണ് ബിഷ്ണോയ് ഇറങ്ങിയിരിക്കുന്നത്. അത്ര നല്ല ഫോമിലല്ലാത്ത അശ്വിനു പകരം ബിഷ്ണോയ് എത്തിയത് പഞ്ചാബിന് കരുത്താകും. മുംബൈ നിരയിൽ മാറ്റങ്ങളില്ല. ജയന്ത് യാദവ് ടീമിൽ തുടർന്നിട്ടുണ്ട്.
4 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് പഞ്ചാബ് കിംഗ്സിന് വിജയിക്കാനായത്. പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് പഞ്ചാബിനു താഴെ ഉള്ളത്. അതുകൊണ്ട് തന്നെ വിജയവഴിയിലേക്ക് തിരികെ എത്തുക എന്നത് പഞ്ചാബിന് അത്യാവശ്യമാണ്. മുംബൈ ഇന്ത്യൻസ് ആവട്ടെ നാല് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചപ്പോൾ മറ്റ് രണ്ടെണ്ണം പരാജയപ്പെട്ടു. നിലവിൽ പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മുംബൈ. മുംബൈക്കും ഈ കളി വിജയിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.
Story highlights: mumbai indians will bat against punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here