Advertisement

നിയമനത്തട്ടിപ്പ് കേസ്; സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി

April 23, 2021
1 minute Read
police arrested saritha nair

നിയമനത്തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകരയിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂർ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം നെയ്യാറ്റിൻകര കോടതിയിൽ അന്വേഷണ സംഘം അറിയിക്കും.

സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ സരിത കണ്ണൂർ ജില്ലാ ജയിലിലെ സിഎഫ്എൽടിസിയിലാണുള്ളത്. തിരുപുറം മുള്ളുവിളയിലെ എസ്എസ് ആദർശിനെ ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. സരിത കേസിലെ രണ്ടാം പ്രതിയാണ്. കുന്നത്തുകാൽ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Story highlights: police arrested saritha s nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top