തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടം; കളക്ടർ റിപ്പോർട്ട് തേടി

തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കെഎഫ്ആർഐക്ക് കളക്ടർ നിർദേശം നൽകി. മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഇന്നലെ അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ ആൽമരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്. രാത്രി വൈകിയുണ്ടായ ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണൻ, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ തൃശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി.

Story highlights: thrissur pooram accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top