Advertisement

മഹാമാരിയെ നിയന്ത്രിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രതിപക്ഷ നേതാവ്

April 24, 2021
1 minute Read
ramesh chennithala confirmed covid

കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാരിന് സമ്പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നും ചെന്നിത്തല.

വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് പ്രതിപക്ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.

അതേസമയം മന്ത്രി ജി സുധാകരന്‍ അഴിമതി രഹിതനെന്നും ചെന്നിത്തല പറഞ്ഞു. ക്രൂശിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read Also : കൊവിഡ്: 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

അതേസമയം സ്വകാര്യ ആശുപത്രികള്‍ 25% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അമിത തുക ഈടാക്കരുത്. അടിയന്തര ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണം. നിലവിലെ കാരുണ്യ കൊവിഡ് ചികിത്സ കുടിശ്ശിക 15 ദിവസത്തിനുള്ളില്‍ തീര്‍ക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ ചികിത്സ ഏകീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ മറുപടി. എല്ലാ ആശുപത്രിയിലും ഒരേ നിരക്കെന്ന നിലപാട് സ്വീകരിക്കരുതെന്നും ആവശ്യം.

Story highlights: covid 19, ramesh chennthala, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top